യുക്രെയ്നിൽ വെടിനിർത്തൽ സാധ്യത: പോളിഷ് പ്രധാനമന്ത്രി
Friday, August 8, 2025 11:55 PM IST
വാർസോ: യുക്രെയ്നിൽ വെടിനിർത്തൽ ഉണ്ടാകാനുള്ള സാധ്യത തെളിഞ്ഞതായി പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക്. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായി ചർച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധം അവസാനിക്കുമെന്നു പറയാൻ കഴിയില്ലെങ്കിലും വെടിനിർത്തലിനു സാധ്യതയുണ്ടെന്നാണ് ടസ്ക് ചൂണ്ടിക്കാട്ടിയത്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര മാർഗങ്ങൾ ടസ്കുമായി ചർച്ച ചെയ്തുവെന്നു സെലൻസ്കിയും പറഞ്ഞു.
യുക്രെയ്ൻ വിഷയം ചർച്ച ചെയ്യാൻ റഷ്യൻ പ്രസിഡന്റ് പുടിനും യുഎസ് പ്രസിഡന്റ് ട്രംപും കൂടിക്കാഴ്ചയ്ക്കു സന്നദ്ധത അറിയിച്ചതിനു പിന്നാലെയാണ് പോളിഷ്, യുക്രെയ്ൻ നേതാക്കൾ ഇതു പറഞ്ഞത്. അടുത്തയാഴ്ച യുഎഇയിൽ ആയിരിക്കും കൂടിക്കാഴ്ചയെന്നാണു സൂചന.