പാവപ്പെട്ടവർക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ ലെയോ മാർപാപ്പ
Sunday, August 10, 2025 2:15 AM IST
വത്തിക്കാന്‍ സിറ്റി: പാവപ്പെട്ടവരോടൊപ്പം വിശുദ്ധ കുര്‍ബാന അർപ്പിക്കുന്നതിനും ഉച്ചഭക്ഷണം കഴിക്കാനും ലെയോ പതിനാലാമൻ മാർപാപ്പ.
അടുത്ത ഞായറാഴ്ച റോമിനടുത്ത് അൽബാനോയിലെ സാന്താ മരിയ ഡെല്ല റൊട്ടോണ്ട പള്ളിയിലാണു മാർപാപ്പയെത്തുക. പ്രാദേശികസമയം രാവിലെ 9.30ന് മാർപാപ്പ എത്തിച്ചേരും.
വിശുദ്ധ കുർബാനയ്ക്കുശേഷം ഉച്ചയ്ക്ക് ലിബർട്ടി ചത്വരത്തിൽനിന്ന് ത്രികാല പ്രാർഥനയ്ക്കു നേതൃത്വം നൽകും. തുടര്‍ന്നു 100 നിര്‍ധനർക്കൊപ്പം മാർപാപ്പ ഉച്ചഭക്ഷണം കഴിക്കും.
അടുത്ത വെള്ളിയാഴ്ച വില്ലനോവയിലെ സെന്റ് തോമസ് പൊന്തിഫിക്കൽ ഇടവകയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ സ്വർഗാരോപണ തിരുനാൾ ആഘോഷങ്ങളിൽ മാർപാപ്പ പങ്കെടുക്കുമെന്നും വത്തിക്കാന്‍ അറിയിച്ചു.