ശബരിമല തീർഥാടനം അംഗീകാരം നൽകി ശ്രീലങ്ക
Wednesday, August 13, 2025 2:16 AM IST
കൊളംബോ: ശബരിമലയിലേക്കു ശ്രീലങ്കയിൽനിന്ന് കൂടുതർ തീർഥാടകർ എത്തുന്നതിനു വഴിതെളിയുന്നു.
ശ്രീലങ്കയിൽനിന്നുള്ള ശബരിമല തീർഥാടകരുടെ യാത്രകൾക്കു ശ്രീലങ്കൻ കാബിനറ്റ് അംഗീകാരം നൽകിയതോടെയാണിത്.
15,000 ത്തോളം ശ്രീലങ്കൻ തീർഥാടകർ സാധാരണയായി മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിലെത്താറുണ്ട്.
സർക്കാരിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചതോടെ നവംബർ-ഡിസംബർ മാസങ്ങളിലായി്ന തീർഥാടനകാലത്ത് ദ്വീപ് രാജ്യത്തുനിന്നും കൂടുതൽ പേർ എത്തിയേക്കും.