പലസ്തീൻ നേതാവ് കൊല്ലപ്പെട്ടു
Friday, August 8, 2025 11:55 PM IST
ബെയ്റൂട്ട്: ഇസ്രേലി സേന കിഴക്കൻ ലബനനിൽ നടത്തിയ വ്യോമാക്രമണത്തിൽ പലസ്തീൻ നേതാവും അംഗരക്ഷകനും കൊല്ലപ്പെട്ടു.
പലസ്തീൻ വിമോചനമുന്നണി പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് വിഷാഹിനെ ലക്ഷ്യമിട്ടായിരുന്നു വ്യാഴാഴ്ച ആക്രമണമുണ്ടായത്. കൊല്ലപ്പെട്ട ഇയാൾക്ക് തീവ്രവാദ സംഘടനകളുമായും ഇറാനുമായും ബന്ധമുണ്ടെന്ന് ഇസ്രേലി വൃത്തങ്ങൾ പറഞ്ഞു.