കംബോഡിയയ്ക്ക് തായ്ലൻഡിന്റെ മുന്നറിയിപ്പ്
Wednesday, August 13, 2025 2:16 AM IST
ബാങ്കോക്ക്: അതിർത്തിയിൽ പട്രോളിംഗ് നടത്തുന്നതിനിടെ തങ്ങളുടെ സൈനികനു കുഴിബോംബ് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കംബോഡിയയ്ക്ക് മുന്നറിയിപ്പുമായി തായ്ലൻഡ്.
ഇരു രാജ്യങ്ങളും തമ്മിൽ അഞ്ചു ദിവസം നീണ്ട സംഘർഷം ജൂലൈ 29നാണ് അവസാനിച്ചത്. ഇരുപക്ഷത്തുമായി നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. രണ്ടര ലക്ഷത്തിലേറെ പേർ പലായനം ചെയ്തു.
വെടിനിർത്തൽ പ്രാബല്യത്തിലായതിനുശേഷം രണ്ടാം തവണയാണു കുഴിബോംബ് സ്ഫോടനമുണ്ടായത്. 800 കിലോമീറ്റർ അതിർത്തിയാണ് തായ്ലൻഡും കംബോഡിയയും പങ്കിടുന്നത്.