ബെ​​​യ്ജിം​​​ഗ്: ഷാ​​​ങ്ഹാ​​​യ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ (എ​​​സ്‌​​​സി​​​ഒ) പ​​​ങ്കെ​​​ടു​​ക്കാ​​നു​​ള്ള പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​ ​​മോ​​​ദി​​യു​​ടെ തീ​​രു​​മാ​​നം സ്വാ​​​ഗ​​​തം ചെ​​​യ്ത് ചൈ​​​ന.

ഈ​​​ മാ​​​സം 31, സെ​​​പ്റ്റം​​​ബ​​​ര്‍ ഒന്ന് തീ​​​യ​​​തി​​​ക​​​ളി​​​ൽ ചൈ​​​ന​​​യി​​​ലെ ടി​​​യാ​​​ന്‍ജി​​​നി​​​ലാ​​ണ് ഉ​​ച്ച​​കോ​​ടി. ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് യു​​എ​​സു​​മാ​​യി ഭി​​ന്ന​​ത തു​​ട​​രു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ഇ​​ന്ത്യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി​​യെ സ്വാ​​ഗ​​തം ചെ​​യ്യു​​ന്ന​​താ​​യി ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ​​ത്തി​​ന്‍റെ പ്ര​​ഖ്യാ​​പ​​നം.


കൂ​​​ടി​​​ക്കാ​​​ഴ്ച ഒ​​​രു സൗ​​​ഹൃ​​​ദ​​​ത്തി​​​ന്‍റെ ഒ​​​ത്തു​​​ചേ​​​ര​​​ലാ​​​യി​​​രി​​​ക്കു​​​ക​​​മെ​​​ന്നും എ​​​ല്ലാ ക​​​ക്ഷി​​​ക​​​ളു​​​ടെ​​​യും കൂ​​​ട്ടാ​​​യ പ​​​രി​​​ശ്ര​​​മ​​​ത്തി​​​ലൂ​​​ടെ ഉ​​​ച്ച​​​കോ​​​ടി ഐ​​​ക്യ​​​ദാ​​​ര്‍ഢ്യ​​​ത്തി​​​ന്‍റെ​​​യും സൗ​​​ഹൃ​​​ദ​​​ത്തി​​​ന്‍റെ​​​യും സ​​​മ്മേ​​​ള​​​നവേ​​​ദി​​​യാ​​​യി മാ​​​റു​​​മെ​​​ന്നും മ​​​ന്ത്രാ​​​ല​​​യ വ​​​ക്താ​​​വ് ഗു​​​വോ ജി​​​യാ​​​കു​​​ന്‍ പ്ര​​ത്യാ​​ശി​​ച്ചു. ജ​​​പ്പാ​​​ന്‍ സ​​​ന്ദ​​​ര്‍ശ​​​ന​​​ത്തി​​​നു പി​​​ന്നാ​​​ലെ​ ചൈ​​ന​​യി​​ലേ​​ക്കു തി​​രി​​ക്കാ​​നാ​​ണു മോ​​ദി​​യു​​ടെ തീ​​രു​​മാ​​നം.