തുർക്കി വിദേശകാര്യമന്ത്രി ഈജിപ്തിലേക്ക്
Friday, August 8, 2025 11:55 PM IST
അങ്കാറ: ഗാസാ സിറ്റി ഏറ്റെടുക്കാൻ ഇസ്രയേൽ തീരുമാനിച്ചതിനു പിന്നാലെ തുർക്കി വിദേശകാര്യമന്ത്രി ഹാകാൻ ഫിദാൻ ഈജിപ്തിലേക്ക്.
ഇന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദെൽ ഫത്താ അൽ സിസി അടക്കമുള്ള നേതാക്കളുമായി ഫിദാൻ കൂടിക്കാഴ്ച നടത്തും. ഇസ്രേലി തീരുമാനവും ഗാസയുടെ ദുരവസ്ഥയും ഈജിപ്ഷ്യൻ വൃത്തങ്ങളുമായി അദ്ദേഹം ചർച്ച ചെയ്യുമെന്നാണു തുർക്കി വൃത്തങ്ങൾ അറിയിച്ചത്.
ഗാസാ സിറ്റി കൈവശപ്പെടുത്താനുള്ള തീരുമാനത്തെ തുർക്കി സർക്കാർ നേരത്തേ അപലപിച്ചിരുന്നു. ഇസ്രേലി തീരുമാനം നടപ്പാകാതിരിക്കാൻ ലോകശക്തികളും യുഎൻ രക്ഷാസമിതിയും ഇടപെടണമെന്നും തുർക്കി ആവശ്യപ്പെട്ടു.