ഇറാൻ ആണവചർച്ച അടുത്തയാഴ്ച
Monday, July 21, 2025 12:45 AM IST
ടെഹ്റാൻ: ഇറാനും യൂറോപ്യൻ ശക്തികളും തമ്മിൽ അടുത്തയാഴ്ച ആണവചർച്ച നടന്നേക്കും. ചർച്ചയ്ക്കുള്ള സ്ഥലവും സമയവും സംബന്ധിച്ച് ആലോചനകൾ നടക്കുന്നതായി ഇറേനിയൻ മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകളിൽ പറയുന്നു.
ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളുമായാണു ചർച്ച. ആണവചർച്ചയ്ക്കു തയാറായില്ലെങ്കിൽ ഇറാനെതിരായ യുഎൻ ഉപരോധങ്ങൾ പുനഃസ്ഥാപിക്കേണ്ടിവരുമെന്ന് ഈ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ മുന്നറിയിപ്പു നല്കിയിരുന്നു.
അമേരിക്ക വീണ്ടും ആക്രമിക്കില്ലെന്ന ഉറപ്പു ലഭിച്ചാലേ ചർച്ചയ്ക്കുള്ളൂ എന്നാണ് ഇതിനോട് ഇറാൻ പ്രതികരിച്ചത്.