ജനക്കൂട്ടത്തിലേക്കു കാറിടിച്ചുകയറി
Saturday, July 19, 2025 11:55 PM IST
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസ് നഗരത്തിൽ ജനക്കൂട്ടത്തിലേക്ക് കാറിടിച്ചുകയറി 20 പേർക്കു പരിക്ക്. ഇതിൽ 13 പേരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരിലൊരാൾക്ക് വെടിയേറ്റതായും കണ്ടെത്തി. വിശദമായ അന്വേഷണം ആരംഭിച്ചുവെന്നാണ് പോലീസ് അറിയിച്ചത്. നിശാ ക്ലബ്ബിലേക്കു പോകാൻ കാത്തുനിന്ന വനിതകളുടെ ഇടയിലേക്കാണ് കാറിടിച്ചുകയറിയത്.