വത്തിക്കാൻ കൂടിക്കാഴ്ചയിൽ സംസാരിച്ചത് വ്യോമപ്രതിരോധത്തെക്കുറിച്ച്: സെലൻസ്കി
Sunday, May 4, 2025 12:19 AM IST
കീവ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിച്ചത് റഷ്യക്കെതിരായ ഉപരോധങ്ങളെക്കുറിച്ചും യുക്രെയ്നാവശ്യമുള്ള വ്യോമപ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും ആയിരുന്നുവെന്ന് പ്രസിഡന്റ് സെലൻസ്കി.
ഒരാഴ്ച മുന്പ് ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്ക ശുശ്രൂഷയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരുവരും സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ മുന്നൊരുക്കങ്ങളില്ലാതെ കൂടിക്കാഴ്ച നടത്തിയത്.
യുദ്ധം അവസാനിപ്പിക്കാനുള്ള ആദ്യ ചുവടുവയ്പ് 30 ദിവസത്തെ വെടിനിർത്തലാണെന്ന് ട്രംപും താനും സമ്മതിച്ചു. യുക്രെയ്നു വേണ്ട വ്യോമപ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് ട്രംപിനെ അറിയിച്ചു. ഇതു പരിഗണിക്കാമെന്നും എന്നാൽ സൗജന്യമായിരിക്കില്ലെന്നും ട്രംപ് മറുപടി നല്കി.