ഇന്ത്യ ഡാം തുറന്നു; പാക്കിസ്ഥാനിൽ വെള്ളപ്പൊക്കം
Monday, April 28, 2025 4:11 AM IST
ഇസ്ലാബാദ്/ന്യൂഡൽഹി: ഝലം നദിയിലെ ഉറി ഡാമിൽനിന്ന് ഇന്ത്യ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതിനെത്തുടർന്ന് പാക് അധിനിവേശ കാഷ്മീരിലെ (പിഒകെ) താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. സിന്ധു നദീജല കരാർ മരവിപ്പിച്ചശേഷം ഇന്ത്യയുടെ ആദ്യ പ്രധാന നടപടിയാണിത്.
ജമ്മു കാഷ്മീരിലെ അനന്ത്നാഗ് ജില്ലയിൽനിന്ന് പിഒകെയിലെ ചകോതി മേഖലയിലേക്കാണു വെള്ളം ഒഴുകിയെത്തിയത്. നദീതീരത്തുള്ളവരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്ന് പാക്കിസ്ഥാൻ കുറ്റപ്പെടുത്തി.
അതേസമയം, ഇക്കാര്യത്തിൽ ഇന്ത്യ പ്രതികരിച്ചിട്ടില്ല.