പഹൽഗാം ആക്രമണം; പാക്കിസ്ഥാനിൽനിന്ന് എത്തിയത് ആയിരത്തിലേറെ ഇന്ത്യക്കാർ
Tuesday, April 29, 2025 2:50 AM IST
ലാഹോർ: പഹൽഗാം തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പൗരന്മാരെ പുറത്താക്കുന്ന നടപടി ഇരു രാജ്യങ്ങളും തുടരുന്നു.
ഇരുരാജ്യങ്ങൾക്കുമിടയിലെ വാഗാ അതിർത്തി അടച്ചു. അതേസമയം, ആറു ദിവസത്തിനിടെ പാക്കിസ്ഥാനിൽനിന്ന് വാഗാ അതിർത്തിവഴി ഇന്ത്യയിൽ തിരിച്ചെത്തിയവർ ആയിരം കടന്നുവെന്നും ഇന്ത്യയിൽനിന്ന് എണ്ണൂറോളം പൗരന്മാർ പാക്കിസ്ഥാനിൽ തിരിച്ചെത്തിയെന്നും പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വാഗാ അതിർത്തിവഴി ഞായറാഴ്ച മാത്രം 236 പാക് പൗരന്മാർ തിരിച്ചെത്തി. 115 ഇന്ത്യക്കാർ നാട്ടിലും എത്തി. വാഗാ അതിർത്തിയിൽ പാക്കിസ്ഥാൻ റേഞ്ചേഴ്സും ബിഎസ്എഫുമാണ് രേഖകൾ പരിശോധിക്കുന്നത്. സാർക്ക് വീസ ഇളവിൽ രാജ്യത്തു തങ്ങുന്ന പാക് പൗരന്മാർ രാജ്യം വിട്ടുപോകണമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.