സ്വിറ്റ്സർലൻഡിൽ ഹമാസിനെ നിരോധിക്കുന്നു
Thursday, May 1, 2025 12:34 AM IST
സൂറിച്ച്: പലസ്തീൻ ഭീകരസംഘടനയായ ഹമാസിനെ നിരോധിക്കുന്ന നിയമം മേയ് 15ന് പ്രാബല്യത്തിൽ വരുമെന്ന് സ്വിസ് സർക്കാർ അറിയിച്ചു.
ഒക്ടോബർ ഏഴ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെട്ട ബിൽ സ്വിസ് പാർലമെന്റ് ഡിസംബറിൽ അംഗീകരിച്ചിരുന്നു.
ഹമാസ് സാന്പത്തിക ഇടപാടുകൾക്കടക്കം സ്വിറ്റ്സർലൻഡിനെ ദുരുപയോഗിക്കുന്നതു തടയാൻ വേണ്ടിയാണ് നിയമം. ഹമാസ് പ്രവർത്തകരെ സ്വിറ്റ്സർലൻഡിൽനിന്നു പുറത്താക്കാനും പ്രവേശനം നിഷേധിക്കാനും നിയമത്തിലൂടെ സാധിക്കും.