സിറിയയിൽ സംഘർഷം: നാലു പേർ കൊല്ലപ്പെട്ടു
Wednesday, April 30, 2025 12:52 AM IST
ഡമാസ്കസ്: സിറിയയിലെ സർക്കാർ അനുകൂല പോരാളികളും ന്യൂനപക്ഷ ഡ്രൂസ് വിഭാഗവും തമ്മിലുണ്ടായ വെടിവയ്പിൽ നാലു പേർ കൊല്ലപ്പെട്ടു.
ഡമാസ്കസ് നഗരത്തിന്റെ പ്രാന്തപ്രദേശമായ ജറാമനയിൽ ഇന്നലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഇസ്ലാം മതപ്രവാചകനായ മുഹമ്മദിനെ വിമർശിക്കുന്ന ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു സംഘർഷം തുടങ്ങിയത്.