മാൾട്ടയുടെ ഗോൾഡൻ പാസ്പോർട്ട് പദ്ധതി നിർത്തണമെന്ന് കോടതി
Wednesday, April 30, 2025 12:52 AM IST
ബ്രസൽസ്: മാൾട്ടയുടെ ഗോൾഡൻ പാസ്പോർട്ട് പദ്ധതി അവസാനിപ്പിക്കാൻ യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസ് ഉത്തരവിട്ടു.
യൂറോപ്യൻ രാജ്യങ്ങളുടെ പൗരത്വം വിൽക്കാനുള്ളതല്ലെന്ന് കോടതി പറഞ്ഞു. കോടതി വിധി മാനിക്കുന്നുവെന്നും ഇതിന്റെ നിയമവശങ്ങൾ പരിശോധിക്കുമെന്നും മാൾട്ട സർക്കാർ പ്രതികരിച്ചു. 2015 മുതൽ 1.4 ബില്യൺ യൂറോ (1.6 ബില്യൺ യുഎസ് ഡോളർ) പദ്ധതിയിലൂടെ രാജ്യത്തിനു ലഭിച്ചിട്ടുണ്ടെന്നും സർക്കാർ കൂട്ടിച്ചേർത്തു.
ധനികർക്ക് പൗരത്വം വാങ്ങാനുള്ള അവസരം ഒരുകാലത്ത് യൂറോപ്പിൽ വ്യാപകമായി ലഭ്യമായിരുന്നു. എന്നാൽ അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളെക്കുറിച്ച് ആശങ്കകൾ കാരണം ഇവ സമീപകാലത്ത് പിൻവലിക്കുകയുണ്ടായി.