സിനഗോഗുകളിൽ വ്യാജ ബോംബ് ഭീഷണി
സിനഗോഗുകളിൽ  വ്യാജ ബോംബ് ഭീഷണി
Monday, May 6, 2024 1:15 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ സി​​​ന​​​ഗോ​​​ഗു​​​ക​​​ൾ​​​ക്കും മ്യൂ​​​സി​​​യ​​​ത്തി​​​നും വ്യാ​​​ജ​​​ബോം​​​ബ് ഭീ​​​ഷ​​​ണി. മാ​​​ൻ​​​ഹാ​​​ട്ട​​​ണി​​​ലെ മൂ​​​ന്ന് സി​​​ന​​​ഗോ​​​ഗു​​​ക​​​ളി​​​ലും ബ്രൂ​​​ക്‌​​​ലി​​​നിലെ ഒ​​​രു സി​​​ന​​​ഗോ​​​ഗി​​​ലും ബ്രൂ​​​ക്‌​​​ലി​​​ൻ മ്യൂ​​​സി​​​യ​​​ത്തി​​​ലും ബോം​​​ബു വ​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന സ​​​ന്ദേ​​​ശം ഇ-​​​മെ​​​യി​​​ൽ വ​​​ഴി​​​യാ​​​ണ് ല​​​ഭി​​​ച്ച​​​തെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

ഇ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ആ​​​ളു​​​ക​​​ളെ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ഒ​​​ന്നും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല. ബ്രൂ​​​ക്‌​​​ലി​​​ൻ മ്യൂ​​​സി​​​യ​​​ത്തി​​​നു സ​​​മീ​​​പ​​​മു​​​ള്ള സ​​​ബ്‌​​​വേ സ്റ്റേ​​​ഷ​​​നു സ​​​മീ​​​പം സംശയാസ്പദമായ പൊ​​​തി ക​​​ണ്ടെ​​​ത്തി​​​യെ​​​ന്നും എ​​​ന്നാ​​​ൽ ട്രെ​​​യി​​​ൻ ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ട്ടി​​​ല്ലെ​​​ന്നും യുഎസ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.