യുക്രെയ്ൻ ആക്രമണം: റഷ്യയിൽ ബഹുനില കെട്ടിടം തകർന്നു
Monday, May 13, 2024 12:45 AM IST
മോസ്കോ: റഷ്യയിലെ ബെൽഗരോദ് മേഖലയിൽ യുക്രെയ്ൻ സേന നടത്തിയ ആക്രമണത്തിൽ ബഹുനിലക്കെട്ടിടത്തിനു സാരമായ കേടുപാടുണ്ടായി. പത്തുനിലകളുള്ള കെട്ടിടത്തിന്റെ ഒരുഭാഗം പൂർണമായി തകർന്നു. ആക്രമണത്തിൽ ഒരു കുട്ടി അടക്കം ഏഴു പേർ കൊല്ലപ്പെടുകയും 15 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഒഴിപ്പിച്ചുമാറ്റി
യുക്രെയ്നിലെ ഖാർകീവ് നഗരത്തെ ലക്ഷ്യമിട്ട് റഷ്യൻ സേന ആക്രമണം തുടരുന്നു. യുക്രെയ്ൻ-റഷ്യൻ സേനകൾ തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷമായതിനെത്തുടർന്ന് ഖാർകീവ് മേഖലയിൽനിന്ന് 1800 പേരെ ഒഴിപ്പിച്ചുമാറ്റി.