റഷ്യ-യുക്രെയ്ൻ യുദ്ധം: 16 ശ്രീലങ്കക്കാർ കൊല്ലപ്പെട്ടു
Thursday, May 16, 2024 12:36 AM IST
കൊളംബോ: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ 16 ശ്രീലങ്കക്കാർ കൊല്ലപ്പെട്ടതായി അവിടുത്തെ പ്രതിരോധ സഹമന്ത്രി പ്രമിത ബന്താര തെനാക്കൂൺ അറിയിച്ചു.
ശ്രീലങ്കൻ സൈന്യത്തിൽനിന്നു വിരമിച്ച ഇവരെ അനധികൃത ഏജൻസികൾ വിദേശ ജോലി നല്കാമെന്നു പറഞ്ഞു കബളിപ്പിക്കുകയായിരുന്നു.
റഷ്യയിലെയും യുക്രെയ്നിലെയും സേനകളിൽ മുൻ ശ്രീലങ്കൻ സൈനികരുണ്ട്. ലഭ്യമായ കണക്കനുസരിച്ച് 288 ലങ്കക്കാർ ഇരു സേനകളിലും പ്രവർത്തിക്കുന്നുണ്ട്. ഇവരെ നാട്ടിലെത്തിക്കാനുള്ള പദ്ധതിയിലാണ് ലങ്കൻ സർക്കാർ. ഇതിനായി റഷ്യയുമായും യുക്രെയ്നുമായും സൗഹൃദമുള്ള രാജ്യങ്ങളുടെ സഹായം തേടുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.