സിൻവറെക്കുറിച്ച് വിവരം നല്കാമെന്ന്
Monday, May 13, 2024 12:45 AM IST
വാഷിംഗ്ടൺ ഡിസി: റാഫയിലെ സൈനിക നടപടി ഉപേക്ഷിക്കാമെങ്കിൽ ഹമാസിന്റെ സൈനികവിഭാഗം തലവൻ യഹിയ സിൻവറിനെക്കുറിച്ചുള്ള വിവരങ്ങൾ നല്കാമെന്ന് അമേരിക്കൻ ചാരസംഘടന സിഐഎയുടെ മേധാവി വില്യം ബേൺസ് ഇസ്രയേലിനോടു പറഞ്ഞതായി റിപ്പോർട്ട്.
ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനു പിന്നാലെ ഇസ്രേലി സേനയുടെ ഹിറ്റ്ലിസ്റ്റിൽ ഉൾപ്പെട്ട സിൻവർ ഗാസയിലെ ഖാൻ യൂനിസിനും റാഫയ്ക്കും ഇടയിലുള്ള തുരങ്കശൃംഖലയിൽ ഒളിച്ചുകഴിയുന്നതായാണ് അനുമാനം.