അഫ്ഗാനിസ്ഥാനിൽ മിന്നൽപ്രളയം; 50 പേർ മരിച്ചു
Sunday, May 19, 2024 1:38 AM IST
കാബൂൾ: മധ്യ അഫ്ഗാനിസ്ഥാനിൽ കനത്ത മഴയെത്തുടർന്നുള്ള മിന്നിൽ പ്രളയത്തിൽ കുറഞ്ഞത് 50 പേർ മരിച്ചു. ഗോർ പ്രവിശ്യയിലായിരുന്നു ദുരന്തം.
ആയിരക്കണക്കിനു കന്നുകാലികളും ചത്തിട്ടുണ്ട്. രണ്ടായിരം വീടുകൾ നശിച്ചു. ഒട്ടനവധിപ്പേരെ കാണാതായെന്ന് താലിബാൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പ്രവിശ്യാ തലസ്ഥാനമായ ഫിറോസ്കോഹിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി.
കഴിഞ്ഞയാഴ്ച അഫ്ഗാനിസ്ഥാന്റെ വടക്ക്, മധ്യ പ്രവിശ്യകളിൽ മഴ വലിയ ദുരന്തം വിതച്ചിരുന്നു. മുന്നൂറിലധികം പേർ മരിച്ചതായി താലിബാനും ഐക്യരാഷ്ട്രസഭയും സ്ഥിരീകരിച്ചു.
ദീർഘകാല വരൾച്ചയ്ക്കുശേഷമാണ് മഴദുരന്തമുണ്ടായത്.