മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ ഇസ്രയേൽ വീണ്ടെടുത്തു
Sunday, May 19, 2024 1:38 AM IST
ടെൽ അവീവ്: ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയ മൂന്നു ബന്ദികളുടെ മൃതദേഹങ്ങൾ വീണ്ടെടുത്തതായി ഇസ്രേലി സേന അറിയിച്ചു. ഷാനി ലൂക്, അമിത് ബുസ്കില, ഇസഹാക്ക് ഗലരണ്ടർ എന്നിവരെ ഭീകരാക്രമണമുണ്ടായ ഒക്ടോബർ ഏഴിന് വധിച്ച് മൃതദേഹങ്ങൾ ഗാസയിലേക്കു കൊണ്ടുപോകുകയായിരുന്നു. ഷാനി ലൂക്ക് മരിച്ചതായി ഒക്ടോബറിൽ തന്നെ സ്ഥിരീകരിച്ചിരുന്നു.
ഹമാസിന്റെ തുരങ്കത്തിൽനിന്നാണ് മൂന്നു മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസയിൽനിന്നു പിടികൂടിയ ഭീകരരെ ചോദ്യംചെയ്പ്പോഴാണ് മൃതദേഹങ്ങളുള്ള സ്ഥലത്തെക്കുറിച്ച് അറിവുകിട്ടിയത്.
ഇസ്രയേലിൽനിന്ന് 252 പേരെയാണ് ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയത്. നവംബറിലെ വെടിനിർത്തലിൽ നൂറിലേറെപ്പേരെ മോചിപ്പിക്കാന്് കഴിഞ്ഞിരുന്നു.
ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ബന്ദികളെയും ഇസ്രയേലിൽ തിരികെയെത്തിക്കുമെന്ന് പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു പറഞ്ഞു.