ജോർജിയയിൽ ‘റഷ്യൻ നിയമം’ പാസായി
Wednesday, May 15, 2024 1:38 AM IST
തിബ്ലിസി: ആഴ്ചകളായി തുടരുന്ന പ്രതിഷേധത്തിനിടെ വിവാദമായ ‘റഷ്യൻ നിയമം’ ജോർജിയൻ പാർലമെന്റ് പാസാക്കി.
ഇരുപതു ശതമാനത്തിലധികം വിദേശഫണ്ട് സ്വീകരിക്കുന്ന മാധ്യമസ്ഥാപനങ്ങളെയും സംഘടനകളെയും ലക്ഷ്യമിടുന്ന നിയമം വിമതശബ്ദങ്ങളെ അടിച്ചമർത്താനാണെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. അയൽരാജ്യമായ റഷ്യയിൽ പതിറ്റാണ്ട് മുന്പ് ഇത്തരം നിയമം നടപ്പിലാക്കായിരുന്നു.
അഭിപ്രായസ്വാതന്ത്ര്യം ഹനിക്കുന്ന നിയമത്തിനെതിരേ യൂറോപ്യൻ യൂണിയനും പാശ്ചാത്യശക്തികളും രംഗത്തുവന്നിട്ടുണ്ട്. ജോർജിയയുടെ യൂറോപ്യൻ യൂണിയൻ മോഹങ്ങൾക്ക് നിയമം തസസമാകുമെന്നും മുന്നറിയിപ്പു നല്കിയിട്ടുണ്ട്.