പോളിഷ് മേയർ സ്റ്റേജിൽ കുത്തേറ്റു മരിച്ചു
പോളിഷ് മേയർ സ്റ്റേജിൽ  കുത്തേറ്റു മരിച്ചു
Monday, January 14, 2019 11:43 PM IST
വാ​​​ഴ്സോ: പോ​​​ള​​​ണ്ടി​​​ലെ ഗ​​​ഡാ​​​ൻ​​​സ്ക് ന​​​ഗ​​​ര​​​ത്തി​​​ന്‍റെ മേ​​​യ​​​ർ പാ​​​വേ​​​ൽ ആ​​​ഡമോവി​​​ച്ച് അ​​​ക്ര​​​മി​​​യു​​​ടെ കു​​​ത്തേ​​​റ്റു മ​​​രി​​​ച്ചു. ഞാ​​​യ​​​റാ​​​ഴ്ച ജീ​​​വ​​​കാ​​​രു​​​ണ്യ​​​ഫ​​​ണ്ടു ശേ​​​ഖ​​​ര​​​ണ​​​ച്ച​​​ട​​​ങ്ങി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന പാ​​​വേ​​​ലി​​​നെ സ്റ്റേ​​​ജി​​​ൽ​​​ക്ക​​​യ​​​റി അ​​​ക്ര​​​മി കു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഹൃ​​​ദ​​​യ​​​ത്തി​​​നു കു​​​ത്തേ​​​റ്റ മേ​​​യ​​​റെ ഉ​​​ട​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച് ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. അ​​​ക്ര​​​മി​​​യെ സെ​​​ക്യൂ​​​രി​​​റ്റി ജീ​​​വ​​​ന​​​ക്കാ​​​ർ കീ​​​ഴ്പ്പെ​​​ടു​​​ത്തി പോ​​​ലീ​​​സി​​​നെ ഏ​​​ല്പി​​​ച്ചു. മു​​​ന്പ് ഒ​​​രു കേ​​​സി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട ഇ​​​യാ​​​ൾ​​​ക്ക് എ​​​തി​​​രേ കൊ​​​ല​​​ക്കു​​​റ്റം ചു​​​മ​​​ത്തു​​​മെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. 27കാ​​​ര​​​നാ​​​യ അ​​​ക്ര​​​മി​​​യെ മാ​​​ന​​​സി​​​ക​​​രോ​​​ഗ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും വി​​​ധേ​​​യ​​​നാ​​​ക്കും.


പാ​​​വേ​​​ലി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ൽ പോ​​​ളി​​​ഷ് നേ​​​താ​​​ക്ക​​​ളും യൂ​​​റോ​​​പ്യ​​​ൻ കൗ​​​ൺ​​​സി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട​​​സ്കും അ​​​നു​​​ശോ​​​ചി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.