സിഎഎ: യുഎസ് കോൺഗ്രസ് റിപ്പോർട്ടിലും വിമർശനം
Tuesday, April 23, 2024 3:52 AM IST
വാഷിംഗ്ടൺ: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയിൽ (സിഎഎ) വിമർശനവുമായി യുഎസ് കോൺഗ്രസ് റിപ്പോർട്ട്. ഇന്ത്യയിലെ ഭരണഘടനാ നിർദേശങ്ങളെ ലംഘിക്കുന്നതാണ് നിയമഭേദഗതിയിലെ പ്രധാനനിർദേശങ്ങളിൽ ചിലത്.
മൂന്ന് രാജ്യങ്ങളിൽനിന്നുള്ള മുസ്ലിങ്ങൾ ഒഴികെയുള്ള ആറ് മതത്തിൽപ്പെട്ടവർക്ക് പൗരത്വം നൽകാനുള്ള നിർദേശമാണ് ഭരണഘടനാ ചട്ടങ്ങളുടെ ലംഘനമെന്ന് യുഎസ് കോൺഗ്രസിന്റെ ഗവേഷണ വിഭാഗം തയാറാക്കിയ റിപ്പോർട്ടിൽ ആരോപിക്കുന്നു.
യുഎസ് കോൺഗ്രസ് അംഗങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ച് തയാറാക്കുന്ന റിപ്പോർട്ട് യുഎസ് കോൺഗ്രസിന്റെ ഔദ്യോഗിക റിപ്പോർട്ടായി പരിഗണിക്കാറില്ല.