അ​റു​പ​തുകാരിക്ക് സൗ​ന്ദ​ര്യ​കി​രീ​ടം
അ​റു​പ​തുകാരിക്ക് സൗ​ന്ദ​ര്യ​കി​രീ​ടം
Sunday, April 28, 2024 12:54 AM IST
ബു​വാ​ന​സ് ആ​രി​സ്: അ​ഴ​ക​ള​വു​ക​ളു​ടെ പൊ​തു​ധാ​ര​ണ​കൾ തി​രു​ത്തി ച​രി​ത്രം​കു​റി​ച്ച് അ​ർ​ജ​ന്‍റീ​ന​ക്കാ​രി അ​മ്മൂ​മ്മ. അ​റു​പ​താം വ​യ​സി​ൽ ബുവാനസ് ആരിസിലെ മി​സ് യൂ​ണി​വേ​ഴ്സ് കി​രീ​ടം ചൂ​ടി​യാ​ണ് ഈ ​അ​ർ​ജ​ന്‍റീ​ന​ക്കാ​രി ച​രി​ത്ര​വ​നി​ത​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

അ​ല​ക്സാ​ൻ​ഡ്ര മ​രി​സ റോ​ഡ്രി​ഗ​സാ​ണ് സൗ​ന്ദ​ര്യ​ലോ​ക​ത്തെ ഞെ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്. സൗ​ന്ദ​ര്യമ​ത്സ​ര​ങ്ങ​ളു​ടെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു അ​റു​പ​തു​കാ​രി കി​രീ​ടം ചൂ​ടു​ന്ന​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 18 മു​ത​ൽ 73 വ​രെ പ്രാ​യ​ക്കാ​രാ​യ 34 പേ​രെ നേ​രി​ട്ടാ​ണ് അ​ല​ക്സാ​ൻ​ഡ്ര ജേ​താ​വാ​യ​ത്. ബു​വാ​ന​സ് ആ​രി​സി​ലെ ലാ ​പ്ലാ​റ്റ​യി​ലാ​ണ് വി​ശ്വ​സു​ന്ദ​രി​യു​ടെ ജ​ന​നം. അ​ഭി​ഭാ​ഷ​ക​യും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യും കൂ​ടി​യാ​ണ് ഇ​വ​ർ.

മേ​യി​ല്‍ ന​ട​ക്കു​ന്ന മി​സ് യൂ​ണി​വേ​ഴ്‌​സ് അ​ര്‍​ജ​ന്‍റീ​ന മ​ത്സ​ര​ത്തി​ല്‍ ബു​വാ​ന​സ് ആ​രി​സി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത് അ​ല​ക്സാ​ൻ​ഡ്ര​യാ​കും. അ​തി​ല്‍ വി​ജ​യി​ച്ചാ​ല്‍ മെ​ക്‌​സി​ക്കോ​യി​ല്‍ സെ​പ്റ്റം​ബ​ര്‍ 28-ന് ​ന​ട​ക്കു​ന്ന മി​സ് യൂ​ണി​വേ​ഴ്‌​സ് മ​ത്സ​ര​ത്തി​ല്‍ ഈ ​അ​റു​പ​തു​കാ​രി​യാ​വും അ​ര്‍​ജ​ന്‍റീ​ന​യു​ടെ സു​ന്ദ​രി.

നേ​ര​ത്തേ സൗ​ന്ദ​ര്യമ​ത്സ​രം 18നും 28​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രു​ടേ​താ​യി​രു​ന്നു. എ​ന്നാ​ല്‍ 2023-ല്‍ ​നി​യ​മം മാ​റ്റി. 18 വ​യ​സ് മു​ത​ല്‍ ഏ​ത് വ​യ​സി​ലു​ള്ള​വ​ർ​ക്കും മ​ത്സ​രിക്കാ​മെ​ന്നാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.