അമേരിക്കയിൽ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു
Sunday, April 28, 2024 12:54 AM IST
വാഷിംഗ്ടൺ: അമേരിക്കയിലെ സൗത്ത് കരോളിനയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു.
ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ ബൊർസാദ് താലൂക്കിൽനിന്നുള്ള രേഖാബെൻ ദിലിഫായ് പട്ടേൽ, സംഗീതാബെൻ ഭാവേശ്ഭായ് പട്ടേൽ, മനിഷാബെൻ രാജേന്ദ്രായ് പട്ടേൽ എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചയോടെ സൗത്ത് കരോളിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിൽ ഇന്റർസ്റ്റേറ്റ് 85 അതിവേഗപാതയിലായിരുന്നു സംഭവം.