ഡബ്ല്യുടിഒ സമ്മേളനത്തിൽ യുഎസ് വീറ്റോ
Monday, December 11, 2017 2:18 PM IST
ബു​വേ​നോ​സ് ആ​രീ​സ്: ലോ​ക വ്യാ​പാ​ര സം​ഘ​ട​ന (ഡ​ബ്ല്യു​ടി​ഒ)​യു​ടെ മ​ന്ത്രി​ത​ല സ​മ്മേ​ള​നം ഇ​വി​ടെ ആ​രം​ഭി​ച്ചു. സം​ഘ​ട​ന​യു​ടെ ത​ർ​ക്ക പ​രി​ഹാ​ര സ​മി​തി​യി​ലേ​ക്കു​ള്ള ജ​ഡ്ജി​മാ​രു​ടെ നി​യ​മ​നം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്തു. സം​ഘ​ട​ന​യും അ​തി​ന്‍റെ ച​ട്ട​ങ്ങ​ളും അ​നാ​വ​ശ്യ​മാ​ണെ​ന്ന നി​ല​പാ​ടി​ലാ​ണു യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ്.

എ​ങ്ങ​നെ​യും സം​ഘ​ട​ന​യെ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നു ചൈ​ന​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും പ്ര​ഥ​മ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. നാ​ലു​ ദി​വ​സ​ത്തെ സ​മ്മേ​ള​നം ഏ​തെ​ങ്കി​ലും കാ​ര്യ​ത്തി​ൽ ധാ​ര​ണ​യി​ലെ​ത്താ​ൻ സാ​ധ്യ​ത​യി​ല്ല. എ​ല്ലാ അം​ഗ​ങ്ങ​ളും യോ​ജി​ച്ചു സ​മ​വാ​യ​മു​ണ്ടാ​ക്കി വേ​ണം തീ​രു​മാ​ന​മെ​ടു​ക്കാ​ൻ. അ​മേ​രി​ക്ക ഇ​ത്ത​വ​ണ ഒ​ന്നി​നും സ​മ്മ​തി​ക്കാ​നി​ട​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...