വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു
Sunday, May 5, 2024 12:47 AM IST
പാരീസ്: ഫ്രാൻസിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
പാരീസിന്റെ വടക്കൻ പ്രാന്തത്തിൽ വെള്ളിയാഴ്ച അർധരാത്രിയാണ് സംഭം. സ്ഥലത്തെത്തിയ പോലീസ് നാലു പേരെ വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിലൊരാളാണ് വൈകാതെ മരിച്ചത്.
മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യമാണിതെന്ന് പോലീസ് പറഞ്ഞു. വെടിവയ്പു നടത്തിയ രണ്ടു പേർക്കായി തെരച്ചിൽ നടത്തുന്നുണ്ട്.