പാരീസ് യൂണിവേഴ്സിറ്റി പ്രതിഷേധക്കാരെ ഒഴിപ്പിച്ചു
Saturday, May 4, 2024 12:40 AM IST
പാരീസ്: ഫ്രഞ്ച് തലസ്ഥാനത്തെ സയൻസസ് പോ യൂണിവേഴ്സിറ്റിയിൽ കുത്തിയിരുന്നു പ്രതിഷേധിച്ച പലസ്തീൻ അനുകൂല വിദ്യാർഥികളെ പോലീസ് ഒഴിപ്പിച്ചു മാറ്റി.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ യൂണിവേഴ്സിറ്റി ക്ലാസുകൾ ഓൺലൈനാക്കി. അമേരിക്കയിലെ കാന്പസുകളിൽ അടുത്ത ദിവസങ്ങളിൽ നടന്ന പലസ്തീൻ അനുകൂല പ്രകടനങ്ങൾ വലിയ സംഘർഷത്തിലും വ്യാപക അറസ്റ്റിലും കലാശിച്ചിരുന്നു.