ഖനന മേഖലയിൽ ഇന്ത്യ-ശ്രീലങ്ക സഹകരണത്തിനു ചർച്ച
Sunday, February 16, 2025 2:06 AM IST
ന്യൂഡൽഹി: ധാതുഖനന മേഖലയിലെ സഹകരണം സംബന്ധിച്ച് ഇന്ത്യയും ശ്രീലങ്കയും ഉഭയകക്ഷിചർച്ച നടത്തി.
കൽക്കരി ഖനന സഹമന്ത്രി സതീഷ് ചന്ദ്ര ദുബെയും ശ്രീലങ്കൻ വ്യവസായ, സംരംഭകത്വവികസന മന്ത്രി സുനിൽ ഹന്ദുന്നെത്തിയും തമ്മിലായിരുന്നു ചർച്ച. ശ്രീലങ്കയുടെ വിപുലമായ ഗ്രാഫൈറ്റ് നിക്ഷേപവും ചർച്ചയിൽ ഇടംപിടിച്ചു.
ഇന്ത്യൻ കന്പനികൾക്ക് ശ്രീലങ്കയിൽ ഖനനത്തിന് അവസരമൊരുക്കുന്നതിനെക്കുറിച്ചായിരുന്നു ആശയവിനിമയം. സർക്കാരുകൾ തമ്മിൽ സഹകരിച്ച് ഖനനം നടത്തുന്ന വിഷയത്തിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.