ബംഗാൾ മന്ത്രിയുടെ വീട്ടിൽ ഇഡി റെയ്ഡ്
Saturday, October 11, 2025 5:39 AM IST
കോൽക്കത്ത: ബംഗാൾ മന്ത്രി സുജിത് ബോസുമായി ബന്ധപ്പെട്ട ഏഴ് ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. മുനിസിപ്പാലിറ്റി നിയമനത്തിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തിലാണു റെയ്ഡ്. മന്ത്രിയുടെ വസതിയിലും ഓഫീസിലും റെയ്ഡ് നടന്നു.
നാഗർബസാർ പ്രദേശത്തെ കൗൺസിലറുടെ വീട്ടിലും മുനിസിപ്പാലിറ്റി മുൻ ഉദ്യോഗസ്ഥരുടെ വീടുകളിലും റെയ്ഡുണ്ടായി. 2024 ജനുവരിയിൽ ഇതേ കേസുമായി ബന്ധപ്പെട്ട് സുജിത് ബോസിന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു.