സൽമാൻ ഖാനും സീഷാനും ഭീഷണി; യുവാവ് പിടിയിൽ
Wednesday, October 30, 2024 1:56 AM IST
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാൻ, എൻസിപി നേതാവ് സീഷാൻ സിദ്ദിഖി എന്നിവർക്കെതിരേ വധഭീഷണി മുഴക്കിയ ഇരുപതുകാരനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.
ഉത്തർപ്രദേശിലെ നോയിഡയിൽനിന്നാണ് ഇയാൾ പിടിയിലായത്. വെള്ളിയാഴ്ചയാണ് സിദ്ദിഖിയുടെ ഹെൽപ് ലൈൻ നന്പറിൽ ഭീഷണി സന്ദേശം എത്തിയത്. സിദ്ദിഖിയെയും സൽമാനെയും വധിക്കുമെന്നായിരുന്നു സന്ദേശം.
പിന്നീട് ഇതേ നന്പറിലേക്കു വോയ്സ് കോളും എത്തിയിരുന്നു. ഒക്ടോബർ 12നാണു സീഷാൻ സിദ്ദിഖിയുടെ പിതാവ് ബാബാ സിദ്ദിഖി വെടിയേറ്റു മരിച്ചത്. ലോറൻസ് ബിഷ്ണോയിയുടെ സംഘമായിരുന്നു കൊലപാതകത്തിനു പിന്നിലെന്നാണു നിഗമനം.