രണ്ട് എസ്ഡിഎഫ് സ്ഥാനാർഥികളും പിന്മാറി; എസ്കെഎമ്മിന് എതിരില്ലാതെ വിജയം
Wednesday, October 30, 2024 1:56 AM IST
ഗാംഗ്ടോക്: സിക്കിമിൽ ഉപതെരഞ്ഞടുപ്പു നടക്കുന്ന രണ്ടു മണ്ഡലങ്ങളിലെയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്ഡിഎഫ്) സ്ഥാനാർഥികൾ പിന്മാറി.
ഇതോടെ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ച(എസ്കെഎം) സ്ഥാനാർഥികളായ ആദിത്യ ഗോലായി, സതീഷ് ചന്ദ്ര റായി എന്നിവർ എതിരില്ലാതെ വിജയിക്കും. സോറെംഗ്-ചകുംഗ്, നാംചി-സിംഹിതാംഗ് മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.