മുൻ ബിജെപി എംപി സുധാകർ ശ്രാംഗരെ കോൺഗ്രസിൽ
Wednesday, October 30, 2024 1:56 AM IST
ലാത്തൂർ: മഹാരാഷ്ട്രയിലെ മുൻ ബിജെപി എംപി സുധാകർ ശ്രാംഗരെ കോൺഗ്രസിൽ ചേർന്നു. ലാത്തൂർ മേഖലയിൽ സ്വാധീനമുള്ള ശ്രാംഗരെ പാർട്ടി വിട്ടത് ബിജെപിക്ക് കനത്ത ആഘാതമാണ്.
2019ലാണ് ശ്രാംഗരെ ലോക്സഭയിലേക്കു വിജയിച്ചത്. 2024ൽ കോൺഗ്രസിലെ ശിവാജിറാവു കാൽഗെയോടു പരാജയപ്പെട്ടു.