റോസ്ഗർ മേള: 51,000 പേർക്ക് നിയമന കത്തുകൾ വിതരണം ചെയ്തു
Wednesday, October 30, 2024 1:56 AM IST
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ തൊഴിൽദാന പരിപാടിയായ റോസ്ഗാർ മേളയിൽ 51,000 പേർക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമനക്കത്ത് വിതരണം ചെയ്തു. ഡൽഹിയിൽ ഓണ്‍ലൈനായി നടന്ന ചടങ്ങിലാണ് വിവിധ സംസ്ഥാനങ്ങളിലുള്ള യുവാക്കൾക്ക് നിയമനക്കത്ത് കൈമാറിയത്.
കേന്ദ്രസർക്കാരിന്റെ വിവിധ സ്ഥാപനങ്ങളിലും വകുപ്പുകളിലും നിയമനം നടത്തുന്നതിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ആവിഷ്കരിച്ച പദ്ധതിയാണു റോസ്ഗാർ മേള.
രാജ്യത്തിന്റെ വികസനത്തിന് സജീവമായി ഇടപെടുന്നതിന് യുവാക്കളെ ശക്തീകരിക്കുക, കൂടുതൽ തൊഴിലവസരങ്ങൾ ഉത്തേജിപ്പിക്കുക, രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയവയാണ് മേളയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.