രാഹുല്‍ നവീന്‍ ഇഡി ഡയറക്ടര്‍
Thursday, August 15, 2024 1:25 AM IST
ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) താത്കാലിക തലവന്‍ രാഹുല്‍ നവീനിനെ ഇഡിയുടെ പുതിയ ഡയറക്ടറായി നിയമിച്ചു.
രണ്ടുവര്‍ഷമാണു സേവനകാലാവധിയെന്നു നിയമന ഉത്തരവില്‍ കാബിനറ്റിന്റെ നിയമനകാര്യ കമ്മിറ്റി (എസിസി) അറിയിച്ചു. 1993 ബാച്ച് ഐആര്‍എസ് ഓഫീസറാണ് ഈ 57കാരൻ. സെപ്റ്റംബര്‍ 2022 നാണ് ഇഡിയുടെ താത്കാലിക ഡയറക്ടറായത്.