പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചുകൊന്നു
Tuesday, August 13, 2024 2:22 AM IST
ചായിബാസ: ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ തെരുവുനായ ദേഹമാസകലം കടിച്ചു കൊന്നു. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ഗോപിപുർ ഗ്രാമത്തിലാണു സംഭവം. കുഞ്ഞിനെ ഉടൻതന്നെ അടുത്തുള്ള കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.
അമ്മ അടുക്കളയിലേക്കു പോയതിനു പിന്നാലെ വീടിനുള്ളിലെത്തിയ നായ കുഞ്ഞിനെ വലിച്ചിഴച്ചുകൊണ്ടുപോയി കടിച്ചുകീറുകയായിരുന്നു.