സിദ്ധരാമയ്യ രാജിവച്ച് ശിവകുമാറിനു വഴിയൊരുക്കണം: വൊക്കലിഗ മഠാധിപതി
സിദ്ധരാമയ്യ രാജിവച്ച്  ശിവകുമാറിനു  വഴിയൊരുക്കണം: വൊക്കലിഗ മഠാധിപതി
Friday, June 28, 2024 3:56 AM IST
ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ രാ​​​ജി​​​വ​​​ച്ച് ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​റി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​നം ന​​​ല്ക​​​ണ​​​മെ​​​ന്ന് പ​​​ര​​​സ്യ​​​മാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വൊ​​​ക്ക​​​ലി​​​ഗ മ​​​ഠാ​​​ധി​​​പ​​​തി.

വി​​​ശ്വ വൊ​​​ക്ക​​​ലി​​​ഗ മ​​​ഹാ​​​സ​​​മ​​​സ്താ​​​ന മ​​​ഠാ​​​ധി​​​പ​​​തി കു​​​മാ​​​ര ച​​​ന്ദ്ര​​​ശേ​​​ഖ​​​രാ​​​ന​​​ന്ത സ്വാ​​​മി​​​യാ​​​ണ് ശി​​​വ​​​കു​​​മാ​​​റി​​​നു​​​വേ​​​ണ്ടി രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​ന​​​ത്തി​​​നു​​​വേ​​​ണ്ടി ശി​​​വ​​​കു​​​മാ​​​റി​​​ന്‍റെ അ​​​നു​​​യാ​​​യി​​​ക​​​ളും രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ശി​​​വ​​​കു​​​മാ​​​റി​​​നെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന് ച​​​ന്ന​​​ഗി​​​രി എം​​​എ​​​ൽ​​​എ ബ​​​സ​​​വ​​​രാ​​​ജു വി. ​​​ശി​​​വ​​​ഗം​​​ഗ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.