ദൂരദര്ശൻ ലോഗോ കാവിയണിഞ്ഞു
Thursday, April 18, 2024 1:58 AM IST
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ദൂരദര്‍ശന്റെ ലോഗോയില്‍ നിറംമാറ്റം. കാവി നിറത്തിലേക്കാണ് ലോഗോ മാറിയത്.
ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയിലാണ് മാറ്റം വരുത്തിയത്. നേരത്തെ റൂബി റെഡ് നിറത്തിലായിരുന്നു. ഡിഡി ന്യൂസ് തന്നെയാണ് പുതിയ ലോഗോ പുറത്തുവിട്ടത്.
ഭരണപക്ഷത്തിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നിലനില്‍ക്കെയാണ് ലോഗോയുടെ നിറത്തിലും മാറ്റം വരുന്നത്.