നടൻ അഖിൽ മിശ്ര അന്തരിച്ചു
Friday, September 22, 2023 4:22 AM IST
മുംബൈ: ത്രീ ഇഡിയറ്റ്സ് എന്ന ബോളിവുഡ് ചിത്രത്തിലൂടെ സുപരിചിതനായ നടൻ അഖിൽ മിശ്ര(67)അന്തരിച്ചു. അടുക്കളയിൽ കസേരയിലിരിക്കുന്പോൾ തലയിടിച്ചു വീണ് പരിക്കേറ്റിരുന്നു. കുടുംബാംഗങ്ങൾ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
തലച്ചോറിലുള്ള രക്തസ്രാവമാണു മരണകാരണമായത്. ഡോൺ, ഗാന്ധി മൈ ഫാദർ, ഉത്തരൻ, ഉഡാൻ, ശ്രീമാൻ ശ്രീമതി തുടങ്ങി സിനിമകളിലും ടെലിവിഷൻ ഷോകളിലും നിരവധി കഥാപാത്രങ്ങൾക്കു ജീവൻ നല്കി. ആമിർ ഖാൻ നായകനായ ത്രി ഇഡിയറ്റ്സിലെ ലൈബ്രേറിയൻ ദുബെയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു.