ചോദ്യംചെയ്യലിനു ഹാജരാകാൻ സോണിയയോടു വീണ്ടും ഇഡി
ചോദ്യംചെയ്യലിനു ഹാജരാകാൻ സോണിയയോടു വീണ്ടും ഇഡി
Friday, June 24, 2022 12:53 AM IST
സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
ന്യൂ​​​ഡ​​​ൽ​​​ഹി: നാ​​​ഷ​​​ണ​​​ൽ ഹെ​​​റാ​​​ൾ​​​ഡ് കേ​​​സി​​​ൽ ജൂ​​​ലൈ പ​​​കു​​​തി​​​യോ​​​ടെ ചോ​​​ദ്യം​​ചെ​​​യ്യ​​​ലി​​​ന് ഹാ​​​ജ​​​രാ​​​കാ​​​ൻ സോ​​​ണി​​​യ ഗാ​​​ന്ധി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ്. കോ​​​വി​​​ഡ് ചി​​​കി​​​ത്സ​​​യ്ക്കു​​ ശേ​​ഷം തി​​​ങ്ക​​​ളാ​​​ഴ്ച ആ​​​ശു​​​പ​​​ത്രി​​ വി​​ട്ട സോ​​​ണി​​​യ ഇ​​​ന്ന​​​ലെ ചോ​​​ദ്യം​​ചെ​​​യ്യ​​​ലി​​​നു ഹാ​​​ജ​​​​​​രാ​​​ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഇ​​​ഡി​​​യു​​​ടെ നോ​​​ട്ടീ​​​സ്.

എ​​​ന്നാ​​​ൽ ആ​​​രോ​​​ഗ്യം വീ​​​ണ്ടെ​​​ടു​​​ക്കേ​​​ണ്ട​​​തി​​​നാ​​​ൽ ചോ​​​ദ്യം​​ചെ​​​യ്യ​​​ൽ നീ​​​ട്ടി​​വ​​​യ്ക്ക​​​ണ​​മെ​​ന്ന സോ​​​ണി​​​യ​​​യു​​​ടെ ആ​​​വ​​​ശ്യ​​​ത്തെത്തുട​​​ർ​​​ന്നാ​​​ണ് ഇ​​​ഡി പു​​​തി​​​യ നോ​​​ട്ടീ​​​സ് അ​​​യ​​​ച്ച​​​ത്. കേ​​​സി​​​ൽ അ​​​ഞ്ചു ദി​​​വ​​​സ​​​ത്തെ ചോ​​​ദ്യം​​ചെ​​​യ്യ​​​ലി​​​നു ശേ​​​ഷം ചൊ​​​വ്വാ​​​ഴ്ച​​​യാ​​​ണ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യെ ഇ​​​ഡി വി​​​ട്ട​​​യ​​​ച്ച​​​ത്. നാ​​​ഷ​​​ണ​​​ൽ ഹെ​​​റാ​​​ൾ​​​ഡ് പ​​​ത്ര​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​രാ​​​യി​​​രു​​​ന്ന അ​​​സോ​​​സി​​​യേ​​​റ്റ​​​ഡ് ജേ​​​ർ​​​ണ​​​ൽ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ സ്വ​​​ത്തുവ​​​ക​​​ക​​​ൾ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ​​​യും സോ​​​ണി​​​യ ഗാ​​​ന്ധി​​​യു​​​ടെ​​​യും ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള യം​​​ഗ് ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് മു​​​ഖേ​​​ന അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി കൈ​​​ക്ക​​​ലാ​​​ക്കി​​​യെ​​​ന്ന​​​താ​​​ണ് കേ​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.