വാഹന ഇൻഷ്വറൻസ് പ്രീമിയം ഉയർത്തി
വാഹന ഇൻഷ്വറൻസ് പ്രീമിയം ഉയർത്തി
Friday, May 27, 2022 1:38 AM IST
ന്യൂ​ഡ​ൽ​ഹി: വാ​ഹ​ന​ങ്ങ​ളു​ടെ തേ​ർ​ഡ് പാ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം പു​തു​ക്കി കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത മ​ന്ത്രാ​ല​യം. പു​തു​ക്കി​യ ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ ജൂ​ണ്‍ ഒ​ന്നിനു പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

പു​തു​ക്കി​യ നി​ര​ക്ക​നു​സ​രി​ച്ചു സ്വ​കാ​ര്യ കാ​റു​ക​ളു​ടെ പ്രീ​മി​യ​ത്തി​ൽ ഒ​രു ശ​ത​മാ​നം മു​ത​ൽ 23 ശ​ത​മാ​നം വ​രെ​യാ​ണ് വ​ർ​ധ​ന. എ​ൻ​ജി​ൻ ശേ​ഷി 1,000 സി​സി​ വരെയുള്ള വാ​ഹ​ന​ങ്ങ​ളു​ടെ പ്രീ​മി​യം 2,094 രൂ​പ​യാ​യി ഉ​യ​ർ​ത്തി. 1,000 മു​ത​ൽ 1500 സി​സി വ​രെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ പ്രീ​മി​യം 3,416 രൂ​പ​യാ​യും 1500 സി​സി​ക്ക് മു​ക​ളി​ലു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ പ്രീ​മി​യം 7,897 രൂ​പ​യാ​യും ഉ​യ​ർ​ത്തി.

അ​തേ​സ​മ​യം വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ബ​സു​ക​ൾ​ക്ക് 15 ശ​ത​മാ​ന​വും വി​ന്‍റേ​ജ് കാ​റു​ക​ൾ​ക്ക് 50 ശ​ത​മാ​ന​വും ഇ​ല​ക്‌ട്രിക് വാ​ഹ​ന​ങ്ങ​ൾ​ക്ക് 15 ശ​ത​മാ​ന​വും ഹൈ​ബ്രി​ഡ് ഇ​ല​ക്‌ട്രിക് വാ​ഹ​ന​ങ്ങ​ൾ​ക്ക് 7.5 ശ​ത​മാ​ന​വും ഡി​സ്കൗ​ണ്ട് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കോ​വി​ഡ് വ്യാ​പ​ന​ത്തെത്തുട​ർ​ന്ന് 2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​വ​സാ​ന​മാ​യി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ പു​തു​ക്കി​യ​ത്. സ്വ​ന്തം കേ​ടു​പാ​ടു​ക​ൾ​ക്ക് പു​റ​മേ റോ​ഡ​പ​ക​ടം കാ​ര​ണം എ​തി​ർ​ക​ക്ഷി​ക്ക് ഉ​ണ്ടാ​കു​ന്ന ന​ഷ്ട​ങ്ങ​ൾ നി​ക​ത്തു​ന്ന​തി​നാ​ണ് തേ​ർ​ഡ് പാ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ 150 സി​സി​ക്കും 350 സി​സി​ക്കും ഇ​ട​യി​ൽ എ​ൻ​ജി​ൻ ക്ഷ​മ​ത​യു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് 1,366 രൂ​പ​യും 350 സി​സി​ക്ക് മു​ക​ളി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് 2,804 രൂ​പ​യു​മാ​ണ് പു​തു​ക്കി​യ പ്രീ​മി​യം. 75 സി​സി വ​രെ 538 രൂ​പ​യും 75 സി​സി​ക്കും 150 സി​സി​ക്കും ഇ​ട​യി​ൽ 714 രൂ​പ​യും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. സ്വ​കാ​ര്യ ഇ​ല​ക്‌ട്രിക് കാ​റു​ക​ളി​ൽ 30 കി​ലോ​വാ​ട്ടി​ൽ താ​ഴെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ പ്രീ​മി​യം 1780 രൂ​പ​യും 30 കി​ലോ​വാ​ട്ടി​നും 65 കി​ലോ​വാ​ട്ടി​നും ഇ​ട​യി​ലു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ പ്രീ​മി​യം 2,904 രൂ​പ​യും 65 കി​ലോ​വാ​ട്ടി​ന് മു​ക​ളി​ലു​ള്ള സ്വ​കാ​ര്യ ഇ​ല​ക്ട്രി​ക് കാ​റു​ക​ൾ​ക്ക് 6,712 രൂ​പ​യു​മാ​ണ് പ്രീ​മി​യം വ​ർ​ധി​പ്പി​ച്ച​ത്.


മൂ​ന്നു കി​ലോ​വാ​ട്ടി​ന് താ​ഴെ​യു​ള്ള ഇ​ലക്‌ട്രിക് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ പ്രീ​മി​യം 457 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചു. മൂ​ന്ന് കി​ലോ​വാ​ട്ടി​നും ഏ​ഴ് കി​ലോ വാ​ട്ടി​നും ഇ​ട​യി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് 607 രൂ​പ​യും ഏ​ഴു കി​ലോ​വാ​ട്ടി​നും 16 കി​ലോ​വാ​ട്ടി​നും ഇ​ട​യി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് 1,161 രൂ​പ​യും 16 കി​ലോ​വാ​ട്ടി​ന് മു​ക​ളി​ൽ എ​ൻ​ജി​ൻ ശേ​ഷി​യു​ള്ള ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളുടെ പ്രീ​മി​യം 2,383 രൂ​പ​യു​മാ​യി​ട്ടാ​ണ് വ​ർ​ധി​പ്പി​ച്ച​ത്.

ച​ര​ക്കു​നീ​ക്ക​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന 20,000 കി​ലോ​ഗ്രാ​മി​ൽ കൂ​ടു​ത​ൽ ഭാ​ര​മു​ള്ള വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ളു​ടെ പ്രീ​മി​യം 35,313 രൂ​പ​യാ​യി ഉ​യ​ർ​ത്തി. 40,000 കി​ലോ​ഗ്രാ​മി​ൽ കൂ​ടു​ത​ൽ ഭാ​ര​മു​ള്ള വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ളു​ടെ പ്രീ​മി​യം 44,242 രൂ​പ​യാ​യി വ​ർ​ധി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.