പരോളിലുള്ള തടവുകാരെ തിരികെയെത്താൻ നിർബന്ധിക്കരുതെന്ന് സുപ്രീംകോടതി
Saturday, January 29, 2022 12:40 AM IST
ന്യൂഡൽഹി: സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്പോൾ ഇടക്കാല ജാമ്യമോ പരോളോ അനുവദിച്ച തടവുകാരെ തിരികെയെത്താൻ നിർബന്ധിക്കരുതെന്ന് കേരള സർക്കാരിനോട് സുപ്രീംകോടതി.
ജയിലിലേക്കു മടങ്ങാൻ ആരെയും നിർബന്ധിക്കരുതെന്നും നിലവിൽ ജയിലിൽ കഴിയുന്നവരുടെ സുരക്ഷയ്ക്ക് എന്തു ചെയ്യാൻ കഴിയുമെന്നു നോക്കാനും ജസ്റ്റീസ് നാഗേശ്വര റാവു നിർദേശിച്ചു.
കേരളത്തിലെ ജയിലുകളിലെ കോവിഡ് സാഹചര്യം പരിഗണിച്ച് കൂടുതൽ തടവുപുള്ളികൾക്ക് ഇളവുകൾ അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.