അരുൺ ഗാവ്ലിയുടെ ജീവപര്യന്തം ശരിവച്ചു
Tuesday, December 10, 2019 12:00 AM IST
മുംബൈ: ശിവസേനാ നഗരസഭാംഗം കമലാക്കർ ജാംസന്ദേക്കറെ കൊലപ്പെടുത്തിയ കേസിൽ അധോലോക നായകൻ അരുൺ ഗാവ്ലിയുടെ ജീവപര്യന്തം തടവുശിക്ഷ ബോംബെ ഹൈക്കോടതി ശരിവച്ചു.
ഗാവ്ലിയെയും മറ്റ് പത്തു പ്രതികളെയും മക്കോക്ക നിയമപ്രകാരം 2012ൽ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. 2008ലായിരുന്നു കൊലപാതകം. മുംബൈ നഗരപ്രാന്തത്തിൽ ഭൂമിയിടപാടിന്റെ പേരിൽ 30 ലക്ഷം രൂപയ്ക്കായിരുന്നു ഗാവ്ലി കൊലപാതകം നടത്തിയത്.