തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ക്ക​​​ൻ കൊ​​​ങ്ക​​​ണ്‍ - ഗോ​​​വ തീ​​​ര​​​ത്തോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള മ​​​ധ്യ​​​കി​​​ഴ​​​ക്ക​​​ൻ അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ൽ ന്യൂന​​​മ​​​ർ​​​ദം രൂ​​​പ​​​പ്പെ​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കാ​​​ല​​​വ​​​ർ​​​ഷം അ​​​ടു​​​ത്ത ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​ന​​​കം കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ച്ചേ​​​രു​​​മെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

ന്യൂ​​​ന​​​മ​​​ർ​​​ദം വ​​​ട​​​ക്കോ​​​ട്ടു സ​​​ഞ്ച​​​രി​​​ക്കാ​​​നും തു​​​ട​​​ർ​​​ന്നു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ശ​​​ക്തി​​​പ്രാ​​​പി​​​ച്ചു തീ​​​വ്ര ന്യൂ​​​ന​​​മ​​​ർ​​​ദ​​​മാ​​​കാ​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്. ഇ​​​തോ​​​ടൊ​​​പ്പം ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ലും വ​​​ട​​​ക്ക​​​ൻ ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ലും മേ​​​യ് 27നോ​​​ടെ മ​​​റ്റൊ​​​രു ന്യൂ​​​ന​​​മ​​​ർ​​​ദ​​​വും രൂ​​​പ​​​പ്പെ​​​ടാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്.


ഇ​​​തേത്തു​​​ട​​​ർ​​​ന്നു സം​​​സ്ഥാ​​​ന​​​ത്തു കാ​​​ല​​​വ​​​ർ​​​ഷം ശ​​​ക്തി​​​പ്രാ​​​പി​​​ക്കും. 26 വ​​​രെ ശ​​​ക്ത​​​മാ​​​യ കാ​​​റ്റി​​​നും സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ക​​​ട​​​ലി​​​ൽ പോ​​​ക​​​രു​​​തെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പും ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.