ക്വാറികൾക്ക് ചുറ്റും ബഫർ സോണ്‍: ഉത്തരവ് പിൻവലിക്കാൻ മന്ത്രി റോഷി അഗസ്റ്റിന്റെ നിർദേശം
Friday, May 23, 2025 12:46 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഡാമുകൾ അടക്കമുള്ള ഇറിഗേഷൻ നിർമിതികൾക്കു സമീപത്തുള്ള ക്വാറികൾക്ക് ജലവിഭവ വകുപ്പിന്റെ നിരാക്ഷേപ പത്രം നൽകുന്നതിന് നിബന്ധനകൾ ഏർപ്പെടുത്തിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ നിർദേശം നൽകി.
നിലവിലെ ഉത്തരവ് സംബന്ധിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നിർദേശം. നിബന്ധനകൾ ഒഴിവാക്കി പുതിയ ഉത്തരവ് ഉടൻ പുറത്തിറക്കാനാണ് മന്ത്രി നിർദേശം നൽകിയിരിക്കുന്നത്.
ജലവിഭവവകുപ്പ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നിർമാണമേഖലയിൽ പ്രതിസന്ധിക്കിടയാക്കുമെന്ന് പരാതി ഉയർന്നിരുന്നു. ഇതു പരിഗണിച്ചാണ് ഉത്തരവ് പിൻവലിക്കാൻ മന്ത്രി നിർദേശിച്ചത്.