കൈക്കൂലി കേസ്: ഇഡിക്ക് വിജിലന്‍സ് നോട്ടീസ്
Friday, May 23, 2025 12:42 AM IST
കൊച്ചി: കേസന്വേഷണം ഒഴിവാക്കാന്‍ കശുവണ്ടി വ്യവസായിയില്‍നിന്ന് കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ ഇഡിക്ക് വിജിലന്‍സിന്റെ നോട്ടീസ്.
വ്യവസായിക്ക് എതിരേയെടുത്ത കേസിന്റെ വിശദാംശങ്ങള്‍, അന്വേഷണപുരോഗതി, സമന്‍സ് വിവരങ്ങള്‍, ചോദ്യംചെയ്ത ദിവസങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടാണു വിജിലന്‍സ് നോട്ടീസ് നല്‍കിയത്.
തെളിവുകള്‍ കൂടുതല്‍ ശക്തമാക്കാനാണ് ഇഡിയില്‍നിന്ന് കേസ് ഫയലുകള്‍ ആവശ്യപ്പെട്ടത്. ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്കുമാറാണു വിജിലന്‍സ് കേസിലെ ഒന്നാം പ്രതി.