പു​​​​ത്ത​​​​ന്‍​കു​​​​രി​​​​ശ്: യാ​​​​ക്കോ​​​​ബാ​​​​യ സു​​​​റി​​​​യാ​​​​നി സ​​​​ഭ​​​​യു​​​​ടെ അ​​​​സ്തിത്വവും അ​​​​ന്ത്യോ​​​​ഖ്യാ സിം​​​​ഹാ​​​​സ​​​​ന​​​​ത്തോ​​​​ടു​​​​ള്ള ബ​​​​ന്ധ​​​​വും നി​​​​ല​​​​നി​​​​ര്‍​ത്തി, നീ​​​​തി നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട വി​​​​ശ്വാ​​​​സി​​​​ക​​​​ളു​​​​ടെ ആ​​​​ശ​​​​ങ്ക​​​​യ്ക്കു പ​​​​രി​​​​ഹാ​​​​ര​​​​മു​​​​ണ്ടാ​​​​ക്കി സ​​​​ഭാ​​​സ​​​​മി​​​​തി​​​​ക​​​​ളു​​​​ടെ അം​​​​ഗീ​​​​കാ​​​​ര​​​​ത്തോ​​​​ടെ സ​​​​ഭാ​​​​ത​​​​ര്‍​ക്കം ശാ​​​​ശ്വ​​​​ത​​​​മാ​​​​യി പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് യാ​​​​ക്കോ​​​​ബാ​​​​യ സ​​​​ഭാ മാ​​​​നേ​​​​ജിം​​​​ഗ് ക​​​​മ്മി​​​​റ്റി.

സ​​​​ഭാ​​​സ​​​​മി​​​​തി​​​​ക​​​​ളു​​​​ടെ വ്യ​​​​ക്ത​​​​ത​​​​യു​​​​ള്ള തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളോ​​​​ടും മാ​​​​ര്‍​ഗ​​​​നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ളോ​​​​ടും കൂ​​​​ടി മാ​​​​ത്ര​​​​മേ ഓ​​​​റി​​​​യ​​​​ന്‍റ​​​​ല്‍ ഓ​​​​ര്‍​ത്ത​​​​ഡോ​​​​ക്‌​​​​സ് സ​​​​ഭ​​​​ക​​​​ളോ സ​​​ർ​​​ക്കാ​​​രോ ന​​​​ട​​​​ത്തു​​​​ന്ന ച​​​​ര്‍​ച്ച​​​​ക​​​​ളെ സ്വാ​​​​ഗ​​​​തം ചെ​​​​യ്യൂ​​​വെ​​​ന്ന് പു​​​​ത്ത​​​​ന്‍​കു​​​​രി​​​​ശ് പാ​​​​ത്രി​​​​യ​​​​ര്‍​ക്കാ സെ​​​​ന്‍റ​​​​റി​​​​ല്‍ ശ്രേ​​​​ഷ്ഠ കാ​​​​തോ​​​​ലി​​​​ക്ക ബ​​​​സേ​​​​ലി​​​​യോ​​​​സ് ജോ​​​​സ​​​​ഫ് ബാ​​​​വാ​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ല്‍ ന​​​ട​​​ന്ന യാ​​​​ക്കോ​​​​ബാ​​​​യ സ​​​​ഭാ മാ​​​​നേ​​​​ജിം​​​​ഗ് ക​​​​മ്മി​​​​റ്റി യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

എ​​​ഡി 325ല്‍ ​​​​നി​​​​ഖ്യാ​​​​യി​​​​ല്‍ ന​​​ട​​​ന്ന സൂ​​​ന​​​​ഹ​​​​ദോ​​​​സി​​​​ന്‍റെ 1700-ാമ​​​​ത് വാ​​​​ര്‍​ഷി​​​​ക​​​​വും 1875ല്‍ ​​​​മു​​​​ള​​​​ന്തു​​​​രു​​​​ത്തി​​​​യി​​​​ല്‍ ന​​​ട​​​ന്ന സൂ​​​ന​​​ഹ​​​ദോ​​​​സി​​​​ന്‍റെ 150-ാമ​​​​ത് വാ​​​​ര്‍​ഷി​​​​ക​​​​വും എ​​​​പ്പി​​​​സ്‌​​​​കോ​​​​പ്പ​​​​ല്‍ സൂ​​​ന​​​ഹ​​​​ദോ​​​​സി​​​​ന്‍റെ​​​കൂ​​​​ടി അ​​​​ഭി​​​​പ്രാ​​​​യ​​​​ത്തി​​​​നു​​​ശേ​​​​ഷം വ​​​​ര്‍​ക്കിം​​​​ഗ് ക​​​​മ്മി​​​​റ്റി​​​​കൂ​​​​ടി ആ​​​​ലോ​​​​ചി​​​​ച്ച് വി​​​​പു​​​​ല​​​​മാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ന് അ​​​​നു​​​​മ​​​​തി ന​​​​ല്‍​കി.

കാ​​​​തോ​​​​ലി​​​​ക്ക ബാ​​​​വ​​​യാ​​​യി സ്ഥാ​​​​ന​​​​മേ​​​​റ്റ​​​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യി ന​​​​ട​​​​​ന്ന മാ​​​​നേ​​​​ജിം​​​​ഗ് ക​​​​മ്മി​​​​റ്റി യോ​​​​ഗ​​​​ത്തി​​​​ല്‍ ബാ​​​​വാ​​​​യെ അ​​​​നു​​​​മോ​​​​ദി​​​​ച്ച് മാ​​​​ത്യൂ​​​​സ് മാ​​​​ര്‍ ഈ​​​​വാ​​​​നി​​​​യോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത സം​​​​സാ​​​​രി​​​​ച്ചു. 2023- 2024 വ​​​​ര്‍​ഷ​​​​ത്തെ ഓ​​​​ഡി​​​​റ്റ് റി​​​​പ്പോ​​​​ര്‍​ട്ട് സ​​​​ബ്ക​​​​മ്മി​​​​റ്റി റി​​​​പ്പോ​​​​ര്‍​ട്ട് അം​​​​ഗീ​​​​ക​​​​രി​​​​ച്ച് യോ​​​​ഗം ഐകകണ്ഠ്യേന പാ​​​​സാ​​​​ക്കി.


ബ​​​ജ​​​റ്റി​​​ന് അം​​​ഗീ​​​കാ​​​രം

ഭ​​​​വ​​​​ന പ​​​​ദ്ധ​​​​തി, ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​രു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണം, വൈ​​​​ദി​​​​ക​​​​ക്ഷേ​​​​മം, സ്‌​​​​കോ​​​​ള​​​​ര്‍​ഷി​​​​പ്പു​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ്​​​​ക്ക് മു​​​​ന്‍​തൂ​​​​ക്കം ന​​​​ല്‍​കി​​​​ക്കൊ​​​​ണ്ടു​​​​ള്ള 2025-2026 വ​​​​ര്‍​ഷ​​​​ത്തേ​​​​ക്കു​​​​ള്ള ബ​​​​ജ​​​​റ്റ് സ​​​​ഭാ ട്ര​​​​സ്റ്റി ത​​​​മ്പു ജോ​​​​ര്‍​ജ് തു​​​​ക​​​​ല​​​​ന്‍ യോ​​​​ഗ​​​​ത്തി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. 62,75,49,990 രൂ​​​​പ വ​​​​ര​​​​വും 62,49,50,000 രൂ​​​​പ ചെ​​​​ല​​​​വും 5,99,990 രൂ​​​​പ നീ​​​​ക്കി​​​​യി​​​​രി​​​​പ്പു​​​​മു​​​​ള്ള ബ​​​​ജ​​​​റ്റി​​​​ന് മാ​​​​നേ​​​​ജിം​​​​ഗ് ക​​​​മ്മി​​​​റ്റി അം​​​​ഗീ​​​​കാ​​​​രം ന​​​​ല്‍​കി.

സ​​​​ഭാ ആ​​​​സ്ഥാ​​​​ന​​​​ത്തെ ക​​​​ണ്‍​വ​​​​ന്‍​ഷ​​​​ന്‍ സെ​​​​ന്‍റ​​​​റി​​​​ന്‍റെ നി​​​​ര്‍​മാ​​​​ണ പൂ​​​​ര്‍​ത്തീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി ര​​​​ണ്ടു കോ​​​​ടി രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ച്ചു. സാ​​​​മ്പ​​​​ത്തി​​​​ക​​​​മാ​​​​യി ബു​​​​ദ്ധി​​​​മു​​​​ട്ട് അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന വി​​​​വി​​​​ധ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലെ ന​​​ഷ്‌​​​ട​​​​പ്പെ​​​​ട്ട ദേ​​​​വാ​​​​ല​​​​യ​​​​ങ്ങ​​​​ള്‍​ക്കാ​​​​യി സ​​​​ഹാ​​​​യം ന​​​​ല്‍​കു​​​​ന്ന​​​​തി​​​​നും ബ​​​​ജ​​​​റ്റി​​​​ല്‍ തു​​​​ക വ​​​​ക​​​​യി​​​​രു​​​​ത്തി.

യോ​​​​ഗ​​​​ത്തി​​​​ല്‍ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​മാ​​​രാ​​​യ മാ​​​​ത്യൂ​​​​സ് മാ​​​​ര്‍ ഈ​​​​വാ​​​​നി​​​​യോ​​​​സ്, കു​​​​ര്യാ​​​​ക്കോ​​​​സ് മാ​​​​ര്‍ തെ​​​​യോ​​​​ഫി​​​​ലോ​​​​സ്, കു​​​​ര്യാ​​​​ക്കോ​​​​സ് മാ​​​​ര്‍ ക്ലി​​​​മീ​​​​സ്, വൈ​​​​ദി​​​​ക ട്ര​​​​സ്റ്റി ഫാ. ​​​​റോ​​​​യി ജോ​​​​ര്‍​ജ് ക​​​​ട്ട​​​​ച്ചി​​​​റ, സ​​​​ഭാ സെ​​​​ക്ര​​​​ട്ട​​​​റി ജേ​​​​ക്ക​​​​ബ് സി. ​​​​മാ​​​​ത്യു തു​​​ട​​​ങ്ങി​​​യ​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.