പാനല്‍ ചര്‍ച്ച നടത്തി
Thursday, May 22, 2025 12:56 AM IST
കൊച്ചി: വിദ്യാഭ്യാസ സ്ഥാപനമായ ബെര്‍ലിംഗ്ടണ്‍ ഇംഗ്ലീഷ് കൊച്ചിയില്‍ ‘ബെര്‍ലിംഗ്ടണ്‍ ഇംഗ്ലീഷ് ഫോര്‍ നഴ്സസ്’എന്നപേരില്‍ പാനല്‍ ചര്‍ച്ച നടത്തി. മാരിയറ്റ് ഹോട്ടലില്‍ നടന്ന ലീഡര്‍ഷിപ്പ് കോണ്‍ക്ലേവിന്റെ ഭാഗമായി ‘വിദ്യാഭ്യാസവും നഴ്സിംഗും തൊഴില്‍സാധ്യതകളും’ എന്ന വിഷയത്തില്‍ വിവിധ പാനല്‍ ചര്‍ച്ചകളും നടന്നു.
നഴ്സിംഗ് വിദ്യാര്‍ഥികളുടെയും നഴ്സിംഗ് പ്രഫഷണലുകളുടെയും ഇംഗ്ലീഷ് ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന് പ്രത്യേകമായി രൂപകല്പന ചെയ്ത കോഴ്സാണു ബെര്‍ലിംഗ്ടണ്‍ ഇംഗ്ലീഷ് ഫോര്‍ നഴ്സസ് എന്ന് അധികൃതര്‍ അറിയിച്ചു.
ചര്‍ച്ചയില്‍ പ്രമുഖ വിദ്യാഭ്യാസ വിദഗ്ധരായ അമിത് ഉപാധ്യായ, എലിസബത്ത് ഡേവിഡ്, ജോസഫ് ചെറിയാന്, പ്രഫ. റോയ് കെ. ജോര്‍ജ്, പ്രഫ. സൂസന് ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു. ‘മികച്ച ആശയവിനിമയം വഴി നഴ്സിംഗ് മേഖലയിലെ തൊഴില്‍സാധ്യതകള്‍ വര്‍ധിപ്പിക്കുക’എന്ന വിഷയത്തില്‍ നടന്ന ശില്പശാല ബെര്‍ലിങ്ടണ്‍ ഇംഗ്ലീഷ് മാസ്റ്റര്‍ ട്രെയിനര്‍ ജോര്‍ജ് ജോണ്‍ നയിച്ചു.