സന്തോഷ് ട്രോഫി ഫുട്ബോൾ താരം എ. നജിമുദ്ദീൻ അന്തരിച്ചു
Friday, May 23, 2025 1:28 AM IST
കൊല്ലം: കേരള ഫുട്ബോൾ ടീമിന്റെ എക്കാല്ലത്തെയും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ തേവള്ളി പൈനുംമൂട്ടിൽ എ. നജിമുദ്ദീൻ (75) അന്തരിച്ചു.
അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. 1973 ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി ജേതാക്കളായപ്പോൾ ടീമിലെ പ്രധാന താരമായിരുന്നു നജുമുദീൻ. 1973 മുൻ 1981 വരെ കേരളത്തിനു വേണ്ടി കളിച്ചു. തുടർന്ന് ടൈറ്റാനിയത്തിനു വേണ്ടി 1992 വരെ ബൂട്ടണിഞ്ഞു.
2009ൽ ടൈറ്റാനിയത്തിൽ നിന്ന് അസിസ്റ്റന്റ് കമേഴ്സ്യൽ മാനേജരായി വിരമിച്ചു. പിന്നീട് ടൈറ്റാനിയം ടീമിന്റെ പരിശീലകനായും പ്രവർത്തിച്ചു. റഷ്യ, ഹംഗറി എന്നീ ടീമുകൾക്കെതിരേ ഇന്ത്യക്കു വേണ്ടി സൗഹൃദ മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്.
കബറടക്കം ഇന്ന് രാവിലെ 9.30ന് ജോനകപ്പുറം വലിയ മസ്ജിദിൽ. ഭാര്യ: നസീം ബീഗം. മക്കൾ: സോഫിയ, സുമയ്യ, സാബിയ. മരുമക്കൾ: സുനിൽ, ഷിഹാബ്, റഷീദ്.